ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന നോട്ടുകെട്ടില്‍ കള്ളനോട്ടുകള്‍
1490232
Friday, December 27, 2024 5:17 AM IST
കാസര്‍ഗോഡ്: ബാങ്കില്‍ അടയ്ക്കാനായി കൊണ്ടു വന്ന നോട്ടു കെട്ടില്‍ കള്ളനോട്ടുകള്‍. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാസര്‍ഗോഡ് എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യാ ബ്രാഞ്ചിലാണ് കള്ളനോട്ടുകള്‍ പിടികൂടിയത്.
നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ ഉള്ള അക്കൗണ്ടില്‍ അടയ്ക്കാനായി ഇ.കെ. മുനീര്‍ എന്നയാള്‍ കൊണ്ടുവന്ന 1,54,200 രൂപയില്‍ 500 രൂപയുടെ അഞ്ചുനോട്ടുകളാണ് കണ്ടെത്തിയത്. കള്ളനോട്ടുകള്‍ കണ്ടെത്തിയ വിവരം ബാങ്ക് മാനേജര്‍ ലതിക കാസര്‍ഗോഡ് ടൗണ്‍ പോലീസില്‍ അറിയിക്കുകയും പോലീസെത്തി കള്ളനോട്ടുകള്‍ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.