ലെന്‍ഫെഡ് ബില്‍ഡ് എക്സ്പോ ഇന്നുമുതല്‍
1490234
Friday, December 27, 2024 5:17 AM IST
കാഞ്ഞങ്ങാട്: സംഘടന രൂപീകരണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി ലെന്‍സ്ഫെഡ് ജില്ലാ കമ്മിറ്റി ഇന്നു മുതല്‍ 29 വരെ കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി വൈറ്റ് ഹൗസ് ഗ്രൗണ്ടില്‍ ലെന്‍സ്ഫെഡ് ബില്‍ഡ് എക്സ്പോ സംഘടിപ്പിക്കും.
എക്സ്പോയില്‍ ആധുനിക കെട്ടിടനിര്‍മാണ വസ്തുക്കളുടെ നൂറിലധികം സ്റ്റാളുകളും നൂതനനിര്മാണരീതികളെ പരിചയപ്പെടുത്തുന്നതോടൊപ്പം കെട്ടിടനിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരേയും ജനപ്രതിനിധികളേയും ഉദ്യോഗസ്ഥ പ്രമുഖരേയും വിവിധ സംഘടനാ നേതക്കളേയും ഉൾപ്പെടുത്തികൊണ്ട് സെമിനാറുകളും എല്ലാ ദിവസം വൈകുന്നേരങ്ങളില്‍ കലാസന്ധ്യകളും എക്സ്പോയില്‍ എത്തുന്ന ജനങ്ങള്‍ക്കായി ഫുഡ്കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനത്തിന്റെ ഭാഗമായി കെട്ടിടനിര്‍മാണ മേഖലയില്‍ കഴിവ് തെളിയിച്ച പ്രമുഖരെ ആദരിക്കും. ഇന്നു രാവിലെ 10നു രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിനു കെട്ടിടനിര്‍മാണവും പൊതുസമൂഹവും എന്ന വിഷയത്തിലുള്ള സെമിനാര്‍ എം. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകി 6.30ന് ഇശല്‍ നൈറ്റ്.
നാളെ രാവിലെ 10.30ന് നിര്‍മാണ മേഖലയും പ്രതിസന്ധികളും സെമിനാര്‍ എ.കെ.എം. അഷ്റഫ് എംഎല്‍എ ഉദ്ഘാടന ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിനു കാസര്‍ഗോഡിന്റെ സമഗ്ര വികസനം കാഴ്ചപ്പാടുകളും പദ്ധതികളും ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
രാത്രി ഏഴിന് മ്യൂസിക് ബാന്‍ഡ് ഷോ.
29നു രാവിലെ 10.30നു കാസര്‍ഗോഡ് ജില്ലയിലെ ടൂറിസം സാധ്യതകള്‍ വിഷയത്തിലുള്ള സെമിനാര്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിനു പരിസ്ഥിതി സൗഹാര്‍ദവും കെട്ടിട നിര്‍മാണവും എന്ന വിഷയത്തില്‍ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ആര്‍ക്കിടെക്ട് ഡോ.ജി. ശങ്കര്‍ വിഷയവതരണം നടത്തും.
സമാപന സമ്മേളനം ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.വി. വിനോദ്കുമാര്‍, സജി മാത്യു, എം. വിജയന്, പി. രാജന്, എം.വി. അനില്‍കുമാര്‍, പി.കെ. വിനോദ്, രമേശന് കടവത്ത് എന്നിവര്‍ സംബന്ധിച്ചു.