പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
1490228
Friday, December 27, 2024 5:17 AM IST
നീലേശ്വരം: സെന്റ് പീറ്റേഴ്സ് സ്കൂളിന്റെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ സ്പാര്‍ക്കിന്റെ സംഗമം സ്കൂള്‍ മാനേജര്‍ ഫാ. ആന്‍സില്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആശിഷ് എം. തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ചിനു മരിയ സിറിയക്, വൈസ് പ്രസിഡന്റ് അഥീന ജോഷി, ജോയിന്റ് സെക്രട്ടറി റെനീഷ് രാമകൃഷ്ണന്, അധ്യാപകരായ സി.വി. മറിയാമ്മ, ടി.കെ. സുശീല, ബിന്ദു ഹരീഷ്, കെ. രുഗ്മിണി, പൂര്‍വ വിദ്യാര്‍ഥികളായ ഡ്രിനി ജോണ്‍, ലിഖില്‍ സുകുമാരന്‍, കെ. ഖുശ്ബു എന്നിവര്‍ പ്രസംഗിച്ചു.