പാറക്കണ്ടിയിൽ മധ്യവയസ്ക മരിച്ച നിലയിൽ
1601643
Tuesday, October 21, 2025 10:20 PM IST
കണ്ണൂർ: കണ്ണൂർ പാറക്കണ്ടിയിൽ സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവിയാണ് (50) മരിച്ചത്.
ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. സംഭവം കണ്ടവർ സ്ത്രീ ബോധമില്ലാതെ കിടക്കുന്നതായുള്ള വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. 108 ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും തിരിച്ചുപോവുകയായിരുന്നു.
സംഭവമറിഞ്ഞ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ടൗൺ എസ്ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സനോജ്, സജിത എന്നിവരാണ് മരിച്ച ശെൽവിയുടെ മക്കൾ.