ആറളം ഫാം കോൺഗ്രസ് കമ്മിറ്റി പദയാത്ര നടത്തി
1601448
Tuesday, October 21, 2025 1:34 AM IST
ഇരിട്ടി: ആറളം ഫാം പുനരുധിവാസ മേഖലയിലെ ആന മതിൽ നിർമാണം വൈകിക്കുന്ന സർക്കാർ നടപടിക്കും, പുനരധിവാസ പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഭരണ കൂട ഭീകരതയ്ക്കും, പുനരധിവാസ മേഖലയിലെ വികസന മുരടിപ്പിനും, ഗ്രാമ പഞ്ചായത്ത് ഫാമിനോട് കാണിക്കുന്ന അവഗണനയ്ക്കും എതിരേ ആറളം ഫാം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.
ഫാം ബ്ലോക്ക് 13 ആര്‍ആർടി ഓഫീസിന് സമീപത്തുനിന്ന് ആരംഭിച്ച പദയാത്ര കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ജാഥാ ലീഡർ ഡിസിസി സെക്രട്ടറി കെ. വേലായുധന് കൈമാറി ഉദ്ഘാടനം ചെയ്തു.
കെ.എം. സോമൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ വി.ടി. തോമസ്, സാജു യോമസ്, ജിമ്മി അന്തിനാട്ട്, ജോഷി പാലമറ്റം, വി. ശോഭ, ഷിജി നടുപറമ്പിൽ, അമൽ മാത്യു തുടങ്ങിവർ പ്രസംഗിച്ചു. വളയൻചാലിൽ നടന്ന സമാപന സമ്മേളനം കെപിസിസി മെംബർ ലിസി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.