സിപിഎം അണികളും കവർച്ച തുടങ്ങിയെന്ന് രാജീവൻ എളയാവൂർ
1601195
Monday, October 20, 2025 1:54 AM IST
കണ്ണൂർ: പിണറായി വിജയൻ സ്വർണക്കടത്തിനും സ്വർണ കവർച്ചയ്ക്കും ഒത്താശ നല്കുമ്പോൾ അണികളും സ്വർണ കവർച്ചയും പിടിച്ചുപറിയും തുടങ്ങിയിരിക്കുകയാണെന്നും അതിന്റെ ഉദാഹരണ മാണ് കൂത്തുപറമ്പിൽ സിപിഎം കൗൺസിലർ വയോധികയുടെ സ്വർണമാല കവർച്ച ചെയ്തതെന്ന് കെപിസിസി മെംബർ രാജീവൻ എളയാവൂർ ആരോപിച്ചു.
ഓൾ കേരള പെയിന്റേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ മെംബർഷിപ്പ് കാമ്പയിനും തൊഴിലാളികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോ-ഓർഡിനേറ്റർ കബീർ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. ടി. നിഷാത്ത് മുഖ്യപ്രഭാഷണം നടത്തി.
പെയിന്റിംഗ് മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ-അപകട ഇൻഷ്വറൻസ് നടപ്പിലാക്കുന്നതിന് സർക്കാർ തയാറാവണമെന്നും, മുടങ്ങിക്കിടക്കുന്ന 20 മാസത്തെ പെൻഷൻ അടിയന്തരമായി വിതരണം ചെയ്യാൻ നടപടി ഉണ്ടാകണമെന്നും, പെയിന്റിംഗ് മേഖലയിൽ കുത്തകകളുടെ കടന്നു കയറ്റം തടയണമെന്നും കൺവൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.അനൂപ് മാവിലായി, മനോഹരൻ കേളകം, ജോജി ജോസഫ്, ഹരീഷ് കുമാർ മുള്ളിക്കാട്ടിൽ, ദീപേഷ് മമ്മാങ്കുന്ന് എന്നിവർ പ്രസംഗിച്ചു.