പൂർവ വിദ്യാർഥി സംഗമം നടത്തി
1601450
Tuesday, October 21, 2025 1:34 AM IST
ഇരിട്ടി: എടത്തൊട്ടി ഡി പോൾ കോളജ് 1983 -85 കാലഘട്ടത്തിലെ പ്രീഡിഗ്രി മൂന്നാം ബാച്ച് പൂർവ വിദ്യാർഥി സംഗമം കായികതാരം കെ.എം. ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി എഴുപതോളം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു.
പൂർവ വിദ്യാർഥി ജോൺസൺ അധ്യക്ഷത വഹിച്ചു.1981 കാലഘട്ടത്തിൽ ഡിപോൾ കോളേജ് ആരംഭിക്കുകയും പിന്നീട് അമേരിക്കയിലും ഓസ്സ്ട്രേലിയയിലും ജോലി നോക്കിയിരുന്ന അന്നത്തെ പ്രിൻസിപ്പൽ ഡോ. ഫാ. സെബാസ്റ്റ്യൻ മാപ്പിളപ്പറമ്പിൽ, മലയാളം അധ്യാപിക ഡോ. സിസ്റ്റർ ആൻസി, ചരിത്ര അധ്യാപിക ശൈലജ, കൊമേഴ്സ് അധ്യപകൻ പി.ജെ. ജോസഫ്, വിനോദൻ, സെലസ്റ്റിൻ ജോൺ, സോമസുന്ദരം തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുനാഥന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പലായ റവ.ഡോ പീറ്റർ ഊരോത്തിന് കോളജിനുള്ള ഉപഹാരം കൈമാറി.