ബാഡ്മിന്റൺ, വോളിബോൾ മത്സരങ്ങൾ നടത്തി
1601441
Tuesday, October 21, 2025 1:34 AM IST
ചെമ്പേരി: തലശേരി അതിരൂപത വൈദിക കൂട്ടായ്മയുടെ കായികമേള "സൗഹൃദോത്സവം' സമാപിച്ചു. ഇരിട്ടി, ചെമ്പേരി, ചെറുപുഴ, കാസർഗോഡ് എന്നിങ്ങനെ നാല് റീജണുകളിൽ നിന്നുള്ള വൈദികർ പങ്കെടുത്തു. ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ സംഘടിപ്പിച്ച സൗഹൃദോത്സവത്തിന്റെ രണ്ടാം ഘട്ടമായി ഇന്നലെ വോളിബോൾ, ബാഡ്മിന്റൺ മത്സരങ്ങളാണ് നടന്നത്. ബാഡ്മിന്റൺ സീനിയർ വിഭാഗത്തിൽ ഫാ. ബിജു ചേന്നോത്ത്-ഫാ. ആന്റണി മഞ്ഞളാംകുന്നേൽ എന്നിവർ അടങ്ങിയ ചെമ്പേരി റീജൺ ടീം ജേതാക്കളായി.ഫാ. മാത്യു ശാസ്താംപടവിൽ- ഫാ. തോമസ് തടത്തിൽ എന്നിവർ അടങ്ങിയ ഇരിട്ടി റീജണിനാണ് രണ്ടാം സ്ഥാനം.
ജൂണിയർ വിഭാഗത്തിൽ ഫാ. അമൽ പഞ്ഞിക്കുന്നേൽ- ഫാ. സുനീഷ് പുതുക്കുളങ്ങര എന്നിവരടങ്ങുന്ന കാസർഗോഡ് റീജൺ ഒന്നാം സ്ഥാനം നേടി. ഫാ. ഷിന്റോ പുലിയുറുമ്പിൽ- ഫാ. വർഗീസ് വെട്ടിയാനിക്കൽ എന്നിവരടങ്ങുന്ന ചെമ്പേരി റീജണിനാണ് രണ്ടാം സ്ഥാനം. ബാഡ്മിന്റൺ സീനിയർ വിഭാഗത്തിൽ ഫാ. ബിജു ചേന്നോത്തും ജൂണിയർ വിഭാഗത്തിൽ ഫാ. ഷിന്റോ പുലിയുറുമ്പിലും ബെസ്റ്റ് പ്ലേയർ പുരസ്കാരങ്ങൾക്കർഹരായി.വോളിബോൾ മത്സരത്തിൽ ചെറുപുഴ- കാസർഗോഡ് റിജണുകളാണ് ചാന്പ്യൻമാർ. മികച്ച പ്രകടനം കാഴ്ചവച്ച ഫാ. ജസ്റ്റിൻ വട്ടക്കുന്നേൽ ഒഎഫ്എം പ്ലേയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കായിക മത്സരങ്ങൾ വൈദികർക്കിടയിലെ സൗഹൃദം വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് സമ്മാനദാനം നിർവഹിച്ചുകൊണ്ട് ആർച്ച് ബിഷപ് പറഞ്ഞു. വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി , മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർ പ്രസംഗിച്ചു. വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ എന്നിവരടങ്ങിയ അതിരൂപത ടീമാണ് മത്സരങ്ങളുടെ സംഘാടനം നിർവഹിച്ചത്.
ഫാ. ജോജി കാക്കരമറ്റത്തിൽ, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. സുബിൻ റാത്തപ്പള്ളി, ഫാ. ജിൻസ് പ്ലാവുനിൽക്കുംപറമ്പിൽ, ഫാ.അഖിൽ മുക്കുഴി, ഫാ. ആൽബിൻ തെങ്ങുംപള്ളി എന്നിവർ അടങ്ങിയ സംഘാടക സമിതി നേതൃത്വം നൽകി.
രണ്ടു ഘട്ടങ്ങളായി നടന്ന സൗഹൃദോത്സവത്തിൽ നൂറുകണക്കിന് വൈദികർ പങ്കെടുത്തു. വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ്, സാൻജോസ് അക്കാഡമി, രാഷ്ട്ര ദീപിക ലിമിറ്റഡ് എന്നിവരാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.