തീ കൊളുത്തി വയോധിക മരിച്ചു
1601641
Tuesday, October 21, 2025 10:20 PM IST
പയ്യന്നൂർ: സ്വയം തീ കൊളുത്തിയ വയോധിക മരിച്ചു. മാത്തിൽ വടവന്തൂരിലെ വേലിയാട്ട് തമ്പായി (79) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വീടിനകത്തുനിന്ന് തീ കൊളുത്തിയതിലൂടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഇവരെ ബന്ധുക്കൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഭർത്താവ്: പരേതനായ മാണിയാടൻ കണ്ണൻ. മക്കൾ: കമലാക്ഷൻ, പരേതനായ സുരേഷ്, ശൈലജ. മരുമക്കൾ: ചിത്ര, ശ്യാമള, പരേതനായ സുരേന്ദ്രൻ.