കീഴല്ലൂർ പഞ്ചായത്ത് വികസന സദസ്
1601193
Monday, October 20, 2025 1:54 AM IST
മട്ടന്നൂർ: കീഴല്ലൂർ പഞ്ചായത്ത് വികസന സദസ് നടത്തി. എടയന്നൂർ ഗവ.ഹയർ സെക്കൻഡറി സ് കൂളിൽ സംഘടിപ്പിച്ച വികസന സദസ് കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി അധ്യക്ഷത വഹിച്ചു. വികസന പ്രവർത്തനങ്ങളുടെ വീഡിയോ കെ.കെ. ശൈലജ എംഎൽഎ പ്രകാശിപ്പിച്ചു.
കേരള സർക്കാരിന്റെ വികസന നേട്ടങ്ങളുടെ അവതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ കെ.ബി. പ്രശാന്ത് നിർവഹിച്ചു. വികസന രേഖ എൻ.വി. ചന്ദ്രബാബു എംഎൽഎക്ക് നൽകി പ്രകാശിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. അജി റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, കെ.കെ. പ്രഭാകരൻ, കെ.വി. ഷീജ, കെ. മനോഹരൻ, പി.കെ. ജിഷ, എം. രാജൻ, സി. സജീവൻ, വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ, അസി. സെക്രട്ടറി കെ.വി. രജനി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ പഞ്ചായത്തിൽ നടപ്പാക്കേണ്ട വികസനങ്ങളും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ചയായി.