പഞ്ചായത്ത് വികസന സദസുകൾ നടത്തി
1601188
Monday, October 20, 2025 1:54 AM IST
പെരിങ്ങോം: ഭരണസമിതിയുടെ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് സംഘടിപ്പിച്ച പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് വികസന സദസ് മുൻ എംഎൽഎ കെ.പി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഇനി നടപ്പിലാക്കേണ്ട പദ്ധതികളും കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകളും വികസന പരിപാടി കളും ഓപ്പൺ ഫോറത്തിൽ ഉയർന്നുവന്നു.
സദസിന്റെ ഭാഗമായി കെ സ്മാർട്ട് സേവനം ലഭ്യമാക്കി യിരുന്നു. പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പയ്യാവൂർ : പയ്യാവൂർ പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനവും വികസന രേഖ പ്രകാശനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു.
പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ മോഹനൻ, ഷീന ജോൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ടി. അനിൽകുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കാങ്കോൽ: കാങ്കോല്‍- ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ് ടി.ഐ. മധുസൂദനന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് എം.വി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച 'പടവുകള്‍' പ്രോഗ്രസ് റിപ്പോര്‍ട്ട് എംഎല്‍എ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി. രാഘവനു നല്കി പ്രകാശനം ചെയ്തു.
പരമ്പരാഗത ജലസ്രോതസുകളുടെ പുനരുദ്ധാരണം, എല്ലാ വാര്‍ഡുകളിലും പച്ചത്തുരുത്ത്, വനവത്കരണം, പൊതു കുളങ്ങളുടെ നിര്‍മാണം, 'പാതയോരം മനോഹരം' പദ്ധതി നടപ്പാക്കല്‍, നീര്‍ച്ചാലുകളുടെ നവീകരണം, തോടുകളുടെ പാര്‍ശ്വഭിത്തി നിര്‍മാണം എന്നിങ്ങനെയുള്ള പദ്ധതികളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ട മേഖലകളും ശ്രദ്ധയൂന്നേണ്ട വികസന പരിപാടികളും ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്നു.