കോട്ടൂർ സിഎസ്ടി ആശ്രമ കൺവൻഷൻ സമാപിച്ചു
1601458
Tuesday, October 21, 2025 1:34 AM IST
ശ്രീകണ്ഠപുരം: വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി നയിച്ച കോട്ടൂർ സിഎസ്ടി ആശ്രമ കൺവൻഷൻ സമാപിച്ചു.
ദൈവത്തിനു വേണ്ടി സമയം ചെലവഴിക്കാത്തവർ ജീവിതം നഷ്ടപ്പെടുത്തുന്നു എന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ അദ്ധ്യാത്മിക പ്രബോധനത്തിലൂന്നി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി.
മലബാറിന്റെ മലയോര മേഖലയിൽ നിന്നും അനേകായിരങ്ങൾ കൺവൻഷനിൽ പങ്കെടുത്തു. ചെറുപുഷ്പ സഭ സെന്റ് തോമസ് പ്രൊവിൻസ് അസിസ്റ്റന്റ് പ്രൊവിൻഷൽ ഫാ. ജിനോ പെരിഞ്ചേരി, കൗൺസിലർ ഫാ. ജോഷി വാളിപ്ലാക്കൽ, കോട്ടൂർ സെന്റ് തോമസ് ആശ്രമ സുപ്പീരിയർ ഫാ. ജോൺ കൊച്ചുപുരയ്ക്കൽ, ബൈബിൾ കൺവൻഷൻ കോ-ഓർഡിനേറ്റർ സെക്രട്ടറി ഫാ. ജോഫിൻ കുരുവമാക്കൽ എന്നിവർ ബൈബിൾ കൺവൻഷന് നേതൃത്വം നൽകി.