"ദീപിക കളർ ഇന്ത്യ' സമ്മാനദാനവും ഡിസിഎൽ പ്രവർത്തന ഉദ്ഘാടനവും ഇന്ന്
1601440
Tuesday, October 21, 2025 1:34 AM IST
കണ്ണൂർ: ദീപിക കളർ ഇന്ത്യ കണ്ണൂർ ജില്ലാതല ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഡിസിഎൽ കണ്ണൂർ പ്രവിശ്യാതല പ്രവർത്തനോദ്ഘാടനവും ഇന്നു നടക്കും. രാവിലെ 11 ന് പയ്യാന്പലം ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി.
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പ്രദീപൻ കണ്ണിപ്പൊയിൽ ഉദ്ഘാടനംചെയ്യും. ഡിസിഎൽ ദേശീയ അധ്യക്ഷന് (കൊച്ചേട്ടൻ) ഫാ. റോയ് കണ്ണംചിറ സിഎംഐ അധ്യക്ഷത വഹിക്കും. ഉർസുലൈൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന യുഎംഐ, ശ്രീകണ്ഠപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ റെജി സ്കറിയ എന്നിവർ പ്രസംഗിക്കും.
ദീപിക കണ്ണൂർ അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ ജോർജ് തയ്യിൽ നന്ദിയും പറയും.