കെഎസ്എസ്പിഎ നിടിയേങ്ങ മണ്ഡലം വാർഷിക സമ്മേളനം
1601187
Monday, October 20, 2025 1:54 AM IST
നിടിയേങ്ങ: കെഎസ്എസ്പിഎ നിടിയേങ്ങ മണ്ഡലം വാർഷിക സമ്മേളനത്തിന്റെയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ ചടങ്ങിന്റേയും ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന നിർവഹിച്ചു.
നിടിയേങ്ങ മണ്ഡലം പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ജോസ് സക്കറിയ ക്ലാസുകൾ നടത്തി. സി.വി. ലക്ഷ്മണൻ, പി.പി. ചന്ദ്രാഗദൻ, അപ്പു കണ്ണാവിൽ, എം.പി. കുഞ്ഞിമൊയ്ദീൻ, ജോസഫീന വർഗീസ്, ജിയോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.