വീട്ടമ്മ കിണറ്റിൽ മരിച്ചനിലയിൽ
1601350
Monday, October 20, 2025 10:24 PM IST
കൂത്തുപറമ്പ്: വീട്ടമ്മയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടോളി കോയ്യാറ്റിലെ കേടിച്ചാലിൽ അറിഞ്ഞി സുലോചന (59) യാണ് മരിച്ചത്.
സുലോചന വീട്ടിൽ തനിച്ചാണ് താമസം. ഇന്നലെ രാവിലെ സുലോചനയെ കാണാത്തതിനാൽ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്തിയത്. കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു.
പരേതരായ എറക്കോടൻ കൊട്ടന്റെയും അറിഞ്ഞി കല്ലുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ശശി കടമ്പത്തിൽ.
മക്കൾ: അശ്വതി, അജിത്ത് (ഗൾഫ്), പരേതനായ അഖിൽ. മരുമകൻ: രമീഷ്. സഹോദരങ്ങൾ: ദേവകി (തൊടീക്കളം), പരേതനായ മുകുന്ദൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വലിയവെളിച്ചം ശാന്തിവനത്തിൽ.