വിളമന സെന്റ് ജൂഡ് പള്ളി തിരുനാളിന് തുടക്കമായി
1601447
Tuesday, October 21, 2025 1:34 AM IST
ഇരിട്ടി: വിളമന സെന്റ് ജൂഡ് പള്ളിയിൽ 19 മുതൽ 28 വരെ നീളുന്ന തിരുനാളിന് വികാരി ഫാ. ജോസഫ് കൊളുത്താപ്പള്ളി കൊടിയേറ്റി.
തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 5.30 നും ഞായറാഴ്ചകളിൽ രാവിലെ എട്ടിനും വൈകുന്നേരം നാലിനും നടക്കുന്ന ജപമാലയ്ക്കും തിരുക്കർമങ്ങൾക്കും ഫാ. ഡൊമിനിക് മുരിയംകാലായിൽ, ഫാ. തോമസ് ചെരുവിൽ, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് പുഞ്ചത്തറപ്പേൽ, ഫാ. ജോസഫ് കുളത്തറ, ഫാ. ഏലിയാസ് എടൂക്കുന്നേൽ, ഫാ. വർഗീസ് മണ്ണാപറമ്പിൽ, മോൺ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 28 ന് വൈകുന്നേരം നടക്കുന്ന തിരുകർമങ്ങൾക്ക് റവ. ഡോ. ജോസ് വെട്ടിക്കൽ കാർമികത്വം വഹിക്കും.