ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം; ശ്രീകണ്ഠപുരവും മണിക്കടവും ജേതാക്കൾ
1479221
Friday, November 15, 2024 5:23 AM IST
ചെമ്പന്തൊട്ടി: നാലു ദിവസമായി ചെമ്പന്തൊട്ടിയിൽ നടന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 290 പോയിന്റുനേടി ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 287 പോയിന്റുള്ള മണിക്കടവ് സെന്റ് തോമസ് എച്ച് എസ്എസ് രണ്ടും, ചുഴലി ജിഎച്ച്എസ്എസ് 276 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 263 പോയിന്റുള്ള മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിനാണ് ചാമ്പ്യൻ പട്ടം.
238 പോയിന്റുമായി പൈസക്കരി ദേവമാതാ രണ്ടും, 226 പോയിന്റ് നേടി ചെമ്പേരി നിർമല എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ 80 പോയിന്റ് നേടി ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂൾ ചാമ്പ്യന്മാരായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ .മാത്യു ശാസ്താം പടവിൽ മുഖ്യാതിഥിയായിരുന്നു.
കലോത്സവ ഗാന രചയിതാവിനെ മാനേജർ ഫാ.ആന്റണി മഞ്ഞളാംകുന്നേലും സംഗീത സംവിധായകനെ അസി. മാനേജർ ഫാ.ആന്റണി അമ്പാട്ടുപറമ്പിലും ലോഗോ നിർമാതാവിനെ ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി.എൻ.ജോസഫും ആദരിച്ചു. എഇഒ പി.കെ. ഗിരീഷ്മോഹൻ സമ്മാനദാനം നിർവഹിച്ചു.