സൗജന്യ നേത്ര പരിശോധന ക്യാമ്പും ഹോം കെയർ പദ്ധതി ഉദ്ഘാടനവും നടത്തി
1479215
Friday, November 15, 2024 5:23 AM IST
ചെറുപുഴ: ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രി, പാടിയോട്ടുചാൽ ലയൺസ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും മരുന്ന് വിതരണവും ഹോകെയർ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ക്യാന്പ് ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാടിയോട്ടുചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജീവ് ജയിംസ് അധ്യക്ഷത വഹിച്ചു.
ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, പഞ്ചായത്തംഗം ലൈസമ്മ പനയ്ക്കൽ, കെ.കെ. വേണുഗോപാൽ, അബൂബക്കർ സിദ്ദിഖ്, ഹൈമ ശശിധരൻ, സാബു തോമസ്, ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രി അഡ്മിനിട്രേറ്റർ സിസ്റ്റർ തേജസ് മരിയ എംഎസ്ജെ, കാക്കേഞ്ചാൽ സെന്റ് സെബാസ്റ്റ്യൻസ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ സജീവ എംഎസ്ജെ എന്നിവർ പ്രസംഗിച്ചു.10 വർഷമായി സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ സേവനം ചെയ്യുന്ന ഒപ്താൽമോളജിസ്റ്റ് ഡോ. ശിവരാജിനെ ചടങ്ങിൽ ആദരിച്ചു.