ക​ണ്ണൂ​ർ: മു​ന​മ്പം ഭൂ​മി വി​ഷ​യ​ത്തി​ൽ വ​ഖ​ഫ് മ​ന്ത്രി​യു​ടെ​യും ചെ​യ​ർ​മാ​ന്‍റേ​യും നി​ല​പാ​ട് പ്ര​തി​ഷേ​ധാർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. മു​ന​മ്പ​ത്തു സാ​ധാ​ര​ണ​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന പു​രോ​ഹി​ത​രെ വ​ർ​ഗീ​യ​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ച്ച മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ വ​ഹി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ പ​ക്വ​ത പു​ല​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന​മ്പം ഭൂ​മി വ​ഖ​ഫ് അ​ല്ല. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്കു​ന്ന ജീ​വി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള അ​വ​കാ​ശ​ത്തി​നു വേ​ണ്ടി​യാ​ണ് മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ളു​ടെ സ​മ​രം. ര​ജി​സ്‌​ട്രേ​ഷ​ൻ നി​യ​മ​പ്ര​കാ​രം ക്ര​യ​വി​ക്ര​യ അ​വ​കാ​ശ ത്തോ​ടു​കൂ​ടി 1992 ഓ​ഗ​സ്റ്റ് മു​ന​മ്പ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ല​യാ​ധാ​ര പ്ര​കാ​രം വി​ല്പ​ന ന​ട​ത്തി​യ​താ​ണ് മു​ന​മ്പ​ത്തെ ഭൂ​മി.

ഇ​ങ്ങ​നെ വി​ല്പ​ന ന​ട​ത്തി​യ ഭൂ​മി​യു​ടെ മു​ന്നാ​ധാ​ര​മ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഈ ​സ്ഥ​ലം വാ​ങ്ങി​യ വ്യ​ക്തി​ക​ളു​ടെ പേ​രി​ൽ പോ​ക്കു​വ​ര​വ് ന​ട​ത്തി ഉ​ട​മ​സ്ഥാ​വ​കാ​ശം കൊ​ടു​ത്തി​ട്ടു​ള്ള​താ​ണ്. ഇ​തി​നുശേ​ഷം ഈ ​ഭൂ​മി വാ​ങ്ങി​യ​വ​രും അ​വ​രു​ടെ അ​ന​ന്ത​ര അ​വ​കാ​ശി​ക​ളും 2022 വ​രെ ക​ര​മ​ട​ച്ച് സ​ർ​വ​സ്വാ​ത​ന്ത്ര്യ​ത്തോ​ടെ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​ണ്. ഏ​ക​ദേ​ശം 610 കു​ടും​ബ​ങ്ങ​ളാ​ണ് അ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ നി​യ​മ​പ​ര​മാ​യും നീ​തി​പ​ര​മാ​യും ഈ ​സ്ഥ​ലം ഇ​ന്ന​ത്തെ ഭൂ​ഉ​ട​മ​ക​ൾ​ക്ക് പൂ​ര്‍​ണ​മാ​യും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന​തി​ൽ ത​ർ​ക്ക​മു​ണ്ടാ​കേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്ന​ത് ഉ​റ​പ്പി​ച്ച് പ​റ​യാൻ ക​ഴി​യു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​സ് പു​ത്ത​ൻ​പു​ര, മാ​ത്യു കു​ന്ന​പ്പ​ള്ളി, സ​ജി കു​റ്റി​യാ​നി​മ​റ്റം, ജോ​സ് ചെ​മ്പേ​രി, കെ.​ടി. സു​രേ​ഷ്കു​മാ​ർ, തോ​മ​സ് മാ​ല​ത്ത്, ബി​നു മ​ണ്ഡ​പം, വി.​വി. സേ​വി, സി.​എം. ജോ​ർ​ജ്, സി.​ജെ. ജോ​ൺ, മാ​ത്യു പു​ളി​ക്ക​ക്കു​ന്നേ​ൽ, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, മോ​ളി ജോ​സ​ഫ്, ജയിം​സ് മ​രു​താ​നി​ക്കാ​ട്ട്, വി​പി​ൻ തോ​മ​സ്, ബി​ജു പു​തു​ക്ക​ള്ളി, ഡെ​ന്നി കാ​വാ​ലം, ഡോ. ​ജോ​സ​ഫ് തോ​മ​സ്, വ​ർ​ക്കി വ​ട്ട​പ്പാ​റ, അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, ജെ​യ്സ​ൺ ജീ​ര​ക​ശേ​രി, എ​ബി​ൻ കു​മ്പു​ക്ക​ൽ, നോ​ബി​ൻ​സ് ചെ​രി​പു​റം, എ.​കെ. രാ​ജു, ഏ​ല​മ്മ ഇ​ല​വു​ങ്ക​ൽ, ടോം​സ് പ​ന​ക്ക​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.