ജില്ലാതല കുട്ടികളുടെ ഹരിതസഭ ഉദ്ഘാടനം ചെയ്തു
1479219
Friday, November 15, 2024 5:23 AM IST
മട്ടന്നൂർ: മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ തല കുട്ടികളുടെ ഹരിത സഭ മട്ടന്നൂർ നഗരസഭയിലെ കരിത്തൂർ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നടന്നു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷൻ കോ -ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സ്കൂൾ വിദ്യാർഥികൾ ശുചിത്വ റിപ്പോർട്ട് കളക്ടർക്ക് കൈമാറി. വൈസ് ചെയർപേഴ്സൻ ഒ. പ്രീത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. മജീദ്, പി. പ്രസീന, പി. അനിത, പി.ശ്രീനാഥ്, സെക്രട്ടറി എസ്.വിനോദ് കുമാർ, ജയപ്രകാശ് പന്തക്ക, കൗൺസിലർമാർ, വിദ്യാർഥികൾ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ ഹരിത സഭ അംഗങ്ങൾ തയാറാക്കിയ കരകൗശലവസ്തുക്കൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.