ഇ​രി​ട്ടി: കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സ​മ​ഗ്രശി​ക്ഷാ കേ​ര​ളം പ​ദ്ധ​തിക്കു കീഴിലെ ഹോ​സ്റ്റ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്നു. പ​ദ്ധ​തി​യു​ടെ കേ​ന്ദ്ര​വി​ഹി​ത​മാ​യ 60 ശ​ത​മാ​നം വ​രു​ന്ന തു​ക ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്ന​ത്. യു​പി സ്കൂ​ൾ മു​ത​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വ​രെ പ​ഠി​ക്കു​ന്ന 23 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​പ്പോ​ൾ ഹോ​സ്റ്റ​ലിൽ താ​മ​സി​ച്ചു വ​രു​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം നി​ർ​ത്തി വീ​ടു​ക​ളി​ൽ ഇ​രി​ക്കു​ന്ന ആ​ദി​വാ​സി കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി തു​ട​ർവി​ദ്യാ​ഭ്യാ​സം ഒ​രു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്രം അ​റു​പ​തും കേ​ര​ളം 40 ശ​ത​മാ​നം തു​ക​യാ​ണ് ചെല​വി​ടേ​ണ്ട​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ഭ​ക്ഷ​ണം താ​മ​സ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല​വു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര വി​ഹി​തം മു​ട​ങ്ങി​യ​തോ​ടെ ശ​മ്പ​ളം, കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ ചി​ല​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ ചെ​ല​വു​ക​ൾ​ക്കു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ പാ​ടു​പെ​ടു​ക​യാ​ണ്.
പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്
വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ

ക​ല്ലു​മു​ട്ടി​യി​ലു​ള്ള ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാ​മ​ത്തെ നി​ല​യി​ലെ എ​ട്ടു റൂ​മു​ക​ളി​ലാ​ണ് ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 10000 രൂ​പ​യാ​ണ് വാ​ട​ക ഇ​ന​ത്തി​ൽ ബ്ലോ​ക്കി​നു ന​ൽ​കേ​ണ്ട​ത്. കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ ചെ​ല​വ് ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. മ​റ്റ് പ്ര​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ല്ലൊ​രു തു​ക മാ​സം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ വി​ഹി​തം കൊ​ണ്ടു മാ​ത്രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

കെ​ട്ടി​ട​ത്തി​ൽ അ​ടു​ക്ക​ള സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഭ​ക്ഷ​ണം കാ​റ്റ​റിം​ഗ് ഏ​ജ​ൻ​സി​യെയാ​ണ് ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം പ​ദ്ധ​തി തു​ട​ങ്ങു​ന്ന​ത് 2019ലാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ഹോ​സ്റ്റ​ൽ പൂ​ട്ടി​യ​തോ​ടെ 2022 ജൂ​ണി​ലാ​ണ് പ​ദ്ധ​തി വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ അ​ഞ്ചു ഹോ​സ്റ്റ​ലു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​രി​ട്ടി​യി​ലെ ഹോ​സ്റ്റ​ൽ. 50ന് ​മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഹോ​സ്റ്റ​ലി​ന്‍റെ സ്ഥി​രം സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് പ്ര​പ്പോ​സ​ൽ പോ​ലും സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. കേ​ന്ദ്രം മു​ന്പ് നി​ർ​ത്തി​യ "ഊ​ര് വി​ദ്യാ​കേ​ന്ദ്രം' പോ​ലു​ള്ള പ​ദ്ധ​തി​യാ​യി ഇ​തും മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് അ​ധ്യാ​പ​ക​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത് അ​തു​പോ​ലെ ത​ന്നെ പ്ര​തി​ഭാ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം സ​ർ​ക്കാ​ർ വെ​ട്ടി​കു​റ​ച്ചി​രു​ന്നു.