പ്രമേഹ ബോധവത്കരണ റാലി സംഘടിപ്പിച്ചു
1479220
Friday, November 15, 2024 5:23 AM IST
ഇരിട്ടി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇരിട്ടി അമല മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലെ വൺ കെയർ ഡയബെറ്റിക് സെന്ററിന്റെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ ബോധവത്കരണ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. ഹോസ്പിറ്റലിൽനിന്ന് ആരംഭിച്ച റാലി ഇരിട്ടിയിൽ സമാപിച്ചു. റാലിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റും ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു. ഇരിട്ടി നഗരസഭ അധ്യക്ഷ കെ. ശ്രീലത റാലി ഉദ്ഘാടനം ചെയ്തു.
അമല ഹോസ്പിറ്റൽ മാനേജിംഗ് പാർട്ണർ മാത്യു കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ പി.പി. ഉസ്മാൻ, ഇരിട്ടി എസ്എച്ച്ഒ എ. കുട്ടികൃഷ്ണൻ എന്നിവർ മുഖ്യാഥിതികളായിരുന്നു. ഡോക്ടർമാരായ ജഗദീഷ്, സൗദ്, ശ്രീരാഗ്, അമല, സുബിൻ, ഐശ്വര്യ, മുരളി, തെരേസ എന്നിവർ പ്രസംഗിച്ചു.