മാ​ത്യു അ​രീ​ക്കാ​ട്ട്

പാ​ലാ​വ​യ​ൽ: മ​ല​യോ​ര മേ​ഖ​ല​യു​ടെ കാ​യി​ക​സ്വ​പ്ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യു​ടെ ചി​റ​കു​വി​രി​ച്ചു​യ​ർ​ന്ന​ത് ഏ​താ​ണ്ട് പ​ത്തു​വ​ർ​ഷം മു​മ്പാ​യി​രു​ന്നു. ജി​ല്ല​യു​ടെ നീ​ന്ത​ൽ​ഗ്രാ​മ​മാ​യ പാ​ലാ​വ​യ​ലി​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ നീ​ന്ത​ൽ​കു​ളം നി​ർ​മി​ച്ച​ത് 2014ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. പാ​ലാ​വ​യ​ൽ പ​ള്ളി​യു​ടെ ചെ​ല​വി​ൽ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി.

ആ ​സ​മ​യ​ത്താ​ണ് സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യ്) ഡ​യ​റ​ക്ട​റാ​യി​രു​ന്ന ജി​ജി തോം​സ​ൺ പാ​ലാ​വ​യ​ലി​ലെ​ത്തി​യ​ത്. സി​ന്ത​റ്റി​ക് ട്രാ​ക്ക്, ഇ​ൻ​ഡോ​ർ കോ​ർ​ട്ട്, സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ, ജിം​നേ​ഷ്യം തു​ട​ങ്ങി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് അ​ദ്ദേ​ഹം പാ​ലാ​വ​യ​ലി​ന് വാ​ഗ്ദാ​നം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ​യും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കാ​ൻ കി​റ്റ്കോ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കി​റ്റ്കോ​യു​ടെ കൊ​ച്ചി ഓ​ഫീ​സി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​ത​വ​ണ പാ​ലാ​വ​യ​ൽ സ​ന്ദ​ർ​ശി​ച്ചു. രൂ​പ​രേ​ഖ​യും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ച്ചു.

അ​തി​ന​കം ജി​ജി തോം​സ​ൺ സാ​യി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മ​ല​യാ​ളി​യാ​യ ജി​ജി തോം​സ​ൺ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​യ​തോ​ടെ സാ​യി പ​ദ്ധ​തി​യു​ടെ കാ​ര്യം മെ​ല്ലെ​പ്പോ​ക്കി​ലാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ൽ ത​ന്നെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും അ​തി​നു പി​ന്നാ​ലെ സ​ർ​ക്കാ​രും മാ​റി. ഇ​തോ​ടെ പാ​ലാ​വ​യ​ലി​ന്‍റെ കാ​യി​ക​സ്വ​പ്ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ലാ​യി.

പാ​ലാ​വ​യ​ൽ പ​ള്ളി​യും ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​മൊ​ക്കെ സ്വ​ന്തം നി​ല​യി​ൽ വീ​ണ്ടും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് പി​ന്നീ​ട് നീ​ന്ത​ൽ​കു​ള​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും കൂ​ടു​ത​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​വൃ​ത്തി​ക​ളും ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ പ്ര​തി​മാ​സം ഏ​താ​ണ്ട് നാ​ല്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് നീ​ന്ത​ൽ​കു​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

സാ​യ് അ​ധി​കൃ​ത​ർ വാ​ഗ്ദാ​നം ചെ​യ്ത ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ടും പി​ന്നീ​ട് പ​ള്ളി​യു​ടെ​യും കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ​യും ചെ​ല​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കി. പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 12 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം നീ​ന്ത​ൽ​കു​ളം വീ​ണ്ടും ന​വീ​ക​രി​ച്ച​ത്. പു​റ​ത്തു​നി​ന്നും നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തു​ന്ന കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും നി​ന്ന് വാ​ങ്ങു​ന്ന നാ​മ​മാ​ത്ര​മാ​യ ഫീ​സ് മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള വ​രു​മാ​നം.

സ​ർ​ക്കാ​രി​ന്‍റെ​യോ സാ​യി​യു​ടെ​യോ സ​ഹാ​യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​വി​ടെ​യു​ള്ള മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ല്കാ​ൻ സാ​ധി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ഇ​പ്പോ​ൾ​ത​ന്നെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളു​ടെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഒ​ട്ട​ന​വ​ധി കു​ട്ടി​ക​ൾ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി സെ​ന്‍റ് ജോ​ൺ​സി​ലെ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് പാ​ലാ​വ​യ​ലി​ൽ താ​മ​സി​ച്ച് പ​ഠ​ന​വും നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ന​ട​ത്താ​ൻ സൗ​ക​ര്യ​മി​ല്ല.

പാ​ലാ​വ​യ​ലി​ന് വാ​ഗ്ദാ​നം ചെ​യ്ത സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ പി​ന്നീ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. അ​നു​ബ​ന്ധ ചെ​ല​വു​ക​ളു​ടെ​യും ഹോ​സ്റ്റ​ലി​ന്‍റെ​യും കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ചാ​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന നീ​ന്ത​ൽ​താ​ര​ങ്ങ​ളെ ഇ​വി​ടെ​നി​ന്ന് വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യും.