നൂതന ആശയങ്ങളോടെ പദ്ധതികൾ നടപ്പാക്കും. കെ.കെ. രത്നകുമാരി
1479217
Friday, November 15, 2024 5:23 AM IST
കണ്ണൂർ: ജില്ലയുടെ സമഗ്രമായ വികസനമാണ് ഭരണസമിതിയുടെ കാഴ്ചപ്പാടെന്നും നൂതന ആശയങ്ങൾ ഉൾപ്പെടുത്തികൊണ്ട് പദ്ധതികൾ നടപ്പിലാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ കെ.കെ രത്നകുമാരി പറഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ, പ്രതിപക്ഷം ഇല്ല ഭരണപക്ഷം മാത്രമേയുള്ളൂ. എല്ലാവരും ചേർന്ന് തുടർന്ന് വരുന്ന പദ്ധതികളെ പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. പ്രസിഡന്റ് മാറിയെന്ന് മാത്രമേയുള്ളു. മുന്നിലുള്ള ഒരുവര്‍ഷം കൊണ്ട് നടപ്പാക്കാൻ ലക്ഷ്യമിട്ട വികസന പ്രര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ഭരണപ്രതിപക്ഷ അംഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുമ്പോട്ട് പോകുമെന്നും കെ.കെ. രത്നകുമാരി പറഞ്ഞു.
ശ്രീകണ്ഠപുരം കോട്ടൂരിലെ കര്‍ഷകനായ പാലക്കീല്‍ കൃഷ്ണന് നമ്പ്യാർ-കെ.കെ പത്മാവതി ദന്പതികളുടെ മകളാണ്.റിട്ട. അധ്യാപകന് കെ.കെ രവിയാണ് ഭര്‍ത്താവ്. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കഡറി സ്കൂള്‍ അധ്യാപകന് ആനന്ദ് രവി,നന്ദന രത്ന എന്നിവർ മക്കളാണ്.
പുതിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും നൽകുന്നതായി ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഒരുപോലെ കാണാനും ഒന്നിച്ചു കൊണ്ടുപോകുവാനും ആവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകണം. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
രത്നകുമാരിക്ക്
അഭിനന്ദനവും
നിർദേശങ്ങളുമായി ദിവ്യ
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനത്തിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിർദേശങ്ങളുമായി മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹര്‍ദ്ദവുമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിജയമെന്ന് ദിവ്യ കുറിപ്പിൽ പറയുന്നു.