നെഹ്റു സ്മരണയിൽ ശിശുദിനാഘോഷം
1479213
Friday, November 15, 2024 5:23 AM IST
കണ്ണൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കളക്ടറേറ്റ് മൈതാനിയിൽ നിന്നാരംഭിച്ച കുട്ടികളുടെ റാലി അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കെ.വി വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. . മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കുട്ടികളുടെ പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി മിദ്ഹാ ഫാത്തിമ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ശിശുദിന സന്ദേശം നൽകി. ശിശു ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്ക് ഉപഹാര വിതരണവും നടത്തി.
ശിശുദിന സ്റ്റാമ്പ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.എം. രസിൽ രാജിന് നൽകി പ്രകാശനം ചെയ്തു. സമ്മേളനത്തിൽ കുട്ടികളുടെ പ്രസിഡന്റ് ഐനവ് ദിജേഷ് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, ഡിഡിഇ കെ.എൻ. ബാബു മഹേശ്വരി, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് എം.ടി സുധീന്ദ്രൻ, യു.കെ ശിവകുമാരി, വിഷ്ണു ജയൻ, ആധയ സുജിത്ത് എന്നിവർ പ്രസംഗിച്ചു.
പൊടിക്കളം: മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ശ്രീകണ്ഠപുരം നഗരസഭയിലെ ഹരിത വിദ്യാലയങ്ങളിലൊന്നായ മേരിഗിരി സ്കൂളിൽ പൂർണമായും ഹരിത പെരുമാറ്റചട്ടം പാലിച്ചു കൊണ്ടായിരുന്നു ആഘോഷ പരിപാടികൾ നടത്തിയത്. അധ്യാപകരുടെ വിവിധ കലാപരിപാടികൾ, സംഗീത മത്സരങ്ങൾ, ക്രിക്കറ്റ് മാച്ച്, മധുര പലഹാര വിതരണം എന്നിവയുമുണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ.റെജി സ്കറിയ, മാനേജർ ബ്രദർ ജോണി ജോസഫ് എന്നിവർ ശിശുദിന സന്ദേശം നൽകി. നഴ്സറി വിദ്യാർഥികളുടെ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയിൽ രക്ഷിതാക്കൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.
ചെമ്പേരി: വിമല ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പീഡിയാട്രീഷ്യൻ ഡോ. സിസ്റ്റർ ജോൺസിയ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഇഎൻടി വിഭാഗം ഡോ. വിഞ്ചു തോമസ്, ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചെറുപുഴ: ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനം നാടെങ്ങും ശിശുദിനം ആഘോഷിച്ചു. അങ്കണവാടികൾ, സ്കൂളുകൾ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വർണാഭമായ ആഘോഷമാണ് നടന്നത്.
തിരുമേനി: എസ്എൻഡിപി എൽപി സ്കൂളിൽ രാവിലെ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.ഡി. ശ്യാംകുമാർ, മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ, മുൻ മുഖ്യാധ്യാപിക വി.എൻ. ഉഷാകുമാരി, മഞ്ജു മധു എന്നിവർ പ്രസംഗിച്ചു.
ശ്രേയസ് തിരുമേനി യൂണിറ്റ് ശുചിത്വ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്, പേപ്പർ എന്നിവ പ്രത്യേകമായി വേർതിരിച്ച് സൂക്ഷിക്കാൻ ആവശ്യമായ കൊട്ടകൾ നൽകി. യൂണിറ്റ് ഭാരവാഹികളായ മഞ്ജു ജെയ്സൺ, സജിത്തോട്ടത്തിൽ, ലീന അഭിലാക്ഷ് എന്നിവർ നേതൃത്വം നൽകി. ശ്രേയസ് മയൂഖം അയൽക്കൂട്ടം കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയതു. സാലു പാലത്തറ,ജോയിച്ചൻ പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഇസാഫ് ബാങ്ക് തിരുമേനി ശാഖയുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
കോഴിച്ചാൽ: സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിന്റേയും നഴ്സറി സ്കൂളിന്റേയും നേതൃത്വത്തിൽ ശിശുദിനറാലിയും കുട്ടികൾ നേതൃത്വം നല്കിയ ശിശുദിന സമ്മേളനവും നടന്നു. പി.പി. ഗോകുൽ. അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
പ്രാപ്പൊയിൽ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനറാലിയും വിവിധ കലാപരിപാടികളും ശിശുദിന സ്പെഷൽ അസംബ്ലിയും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.സി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ കെ.ഐ. ശങ്കരൻ അധ്യക്ഷത വഹിച്ചു.
ആലക്കോട്: ആലക്കോട് നിർമല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികൾക്ക് മുഖ്യാധ്യാപിക സിസ്റ്റർ. ആൻസി ടോം എസ്എച്ച്, പിടിഎ പ്രസിഡന്റ് ബിന്റിൽ മോഹൻ എന്നിവർ നേതൃത്വം നൽകി.
രയറോം ഗവ.ഹൈസ്കൂളിൽ നടന്ന ശിശുദിന ആഘോഷ പരിപാടികൾക്ക് മുഖ്യാധ്യാപിക പി. ഷൈമ, ജിജി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
ഉദയഗിരി സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ നടന്ന ശിശുദിന പരിപാടികൾക്ക് മുഖ്യാധ്യാപിക സിസ്റ്റർ ലിസെറ്റ് എസ്എച്ച്, സോജി പ്രിൻസ് എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് ജവഹർലാൽ നെഹ്റു
ജന്മദിനാഘോഷം സംഘടിപ്പിച്ചു
പയ്യാവൂർ: ജവഹർലാൽ നെഹ്റുവിന്റെ 135 ാം ജന്മദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. ജോയ് പുന്നശേരിമലയിൽ, ജേക്കബ് പനന്താനം, ഷാജി പാട്ടശേരി, സജി അട്ടിയ്ക്കൽ, ജെറിൻ സിറിൽ, കെ.വി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ കെപിസിസിഅംഗം വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആലക്കോട്: ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും, ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആലക്കോട് ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ് നേതാവ് കെ. പി. കേശവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വട്ടമല അധ്യക്ഷത വഹിച്ചു.