പുള്ളിപ്പൊയിൽ-തെക്കംപൊയിൽ റോഡ് തകർന്നു
1478760
Wednesday, November 13, 2024 6:34 AM IST
ഇരിട്ടി: തില്ലങ്കേരി പുള്ളിപ്പൊയിൽ - പള്ള്യം - തെക്കംപൊയിൽ റോഡ് തകർന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്ക്കരമായി. ജൽജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന്റെ പല ഭാഗവും വെട്ടി പൊളിച്ചത് നന്നാക്കതിനാൽ ദുരിതം ഇരിട്ടിയായി.
റോഡിന്റെ പല ഭാഗങ്ങളും തകർന്ന് വൻ കുഴി രൂപപ്പെട്ടതോടെ കഴിഞ്ഞദിവസം പള്ള്യം പ്രദേശത്തെ മഹാത്മ , ഹരിതം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചെങ്കല്ലും മണ്ണും നിറച്ച് താത്കാലികമായി കുഴികളടച്ചു. പ്രധാനമന്ത്രി ഗ്രാമീൺ സദക് യോജന പദ്ധതിയിലുൾപ്പെടുത്തി 2015 ലാണ് മൂന്ന് കിലോമിറ്ററോളം വരുന്നറോഡ് നിർമിച്ചത്.
റോഡിലെ കുഴികളിൽ നിന്ന് കല്ല് തെറിച്ച് കാൽ നടയാത്രക്കാർക്ക് പരിക്കേറ്റ സംഭവവുമുണ്ടായിട്ടുണ്ട്. റോഡ് പൂർണമായും നവീകരിക്കണമെന്ന് നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തകർന്ന റോഡ് ഉടൻ
ഗതയോഗ്യമാക്കണമെന്ന് ഇടിക്കുണ്ട് ചേതന പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സനീഷ് ഉദ്ഘാടനം ചെയ്തു. കെ. പ്രതീഷ് അധ്യക്ഷത വഹിച്ചു. പി.കെ. അഭിലാഷ്, കെ.വി. സജീവൻ, കെ.പി. അനിൽകുമാർ, എം. ബിനോജ്, എം. വിശാഖ്, കെ. സന്തോഷ്, കെ.സുജേഷ്, കെ.സി. സജീവൻ എന്നിവർ പ്രസംഗിച്ചു.