കെ.കെ. രത്നകുമാരിക്ക് സ്വീകരണം നല്കി
1479212
Friday, November 15, 2024 5:23 AM IST
ശ്രീകണ്ഠപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രത്നകുമാരിക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി. എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺചുറ്റി ബസ്റ്റാൻഡ് പരിസരത്തെ പിഡബ്ല്യുഡി ടൗൺ സ്ക്വയറിൽ സമാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സി. രവീന്ദ്രൻ അധ്യക്ഷനായിരുന്നു. എം. സി. രാഘവൻ, ബിനു ഇലവുങ്കൽ, പി. വി. കുഞ്ഞിക്കണ്ണൻ, പി. വി. രാജേഷ്, തുടങ്ങിയവർ പ്രസംഗിച്ചു.