ഇ​രി​ട്ടി: മ​ല​യോ​ര​ത്തെ തേ​ങ്ങ ക്ഷാ​മം ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ളെ വ​ല​യ്ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തേ​ങ്ങ​ക്ക് മാ​ർ​ക്ക​റ്റി​ൽ ക​ടു​ത്ത ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. മി​ക്ക തോ​ട്ട​ങ്ങ​ളി​ലും വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞെ​ങ്കി​ലും കാ​ര്യ​മാ​യ വി​ള​വ് ല​ഭി​ക്കാ​ത്ത​ത് മാ​ർ​ക്ക​റ്റി​ൽ തേ​ങ്ങ​യു​ടെ വ​ര​വ് ഗ​ണ്യ​മാ​യി കു​റ​യാ​ൻ കാ​ര​ണ​മാ​യി.

കൂ​ടാ​തെ തെ​ങ്ങി​ൽ തോ​ട്ട​ങ്ങ​ളി​ൽ കു​ര​ങ്ങു​ക​ൾ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​തും വ​ർ​ധി​ക്കു​ക​യാ​ണ് . ഉ​യ​ർ​ന്ന കൂ​ലി​യും പ​രി​പാ​ല​ന​ച്ചെ​ല​വി​ൽ വ​രു​ന്ന വ​ർ​ധ​ന​യ്ക്കു​നൊ​പ്പം നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല വ​ർ​ധി​ക്കാ​ത്ത​തും നി​ര​വ​ധി ക​ർ​ഷ​ക​ർ ഈ ​മേ​ഖ​ല പാ​ടെ ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യി.

നി​ല​വി​ൽ മാ​ർ​ക്ക​റ്റി​ൽ തേ​ങ്ങ​യ്ക്ക് 55 രൂ​പ വി​ല​യു​ണ്ടെ​ങ്കി​ലും വി​ല്പ​ന​യ്ക്ക് പോ​യി​ട്ട് സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള തേ​ങ്ങ​പോ​ലും ല​ഭ്യ​മ​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.