ദേശീയ ആയുർവേദ ദിനം ആചരിച്ചു
1465452
Thursday, October 31, 2024 7:47 AM IST
ആലക്കോട്: ആലക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും ഔഷധ തൈ നടീൽ, ജീവിത ശൈലി രോഗ നിയന്ത്രണത്തിൽ കൂടി പക്ഷാഘാതം പ്രതിരോധിക്കൽ എന്നിവയെക്കുറിച്ച് ബോധവത്കരണവും, ബ്ലഡ് ഗ്ലൂക്കോസ്, ബ്ലഡ് പ്രഷർ മോണിറ്ററിംഗ്, ഭക്ഷണ പ്രദർശനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ , സോണിയ നൈജു എന്നിവർ പ്രസംഗിച്ചു. ഡോ. പി.ആർ. ജയ, ഡോ. സനൂപ് എന്നിവർ ക്ലാസ് നയിച്ചു.