ജൽജീവൻ പദ്ധതി പായം പഞ്ചായത്തിൽ ഡിസംബറിൽ പ്രവർത്തന സജ്ജമാകും
1465037
Wednesday, October 30, 2024 5:53 AM IST
ഇരിട്ടി: ജൽജീവൻ മിഷൻ പദ്ധതി പായം പഞ്ചായത്തിൽ ഡിസംബറിൽ പ്രവർത്തന സജ്ജമാകും. പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും വെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി പുഴയുടെ അടിത്തട്ടിൽ പൈപ്പ് ഉറപ്പിക്കുന്ന പണികൾ പൂർത്തിയായി. ഇരിട്ടി പുഴയുടെ അടിത്തട്ടിലൂടെ 300 മീറ്റർ നീളത്തിൽ രണ്ട് എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എത്തലീൻ) പൈപ്പുകളാണ് സ്ഥാപിക്കുന്നത്.
ഇരിട്ടി ഹൈസ്കൂൾ തട്ടിലെ വാട്ടർ ടാങ്കിൽ നിന്നും വെള്ളം ഇരിട്ടി പുഴയ്ക്ക് അടിയിലൂടെ സ്ഥാപിച്ച പൈപ്പിലൂടെയാണ് പായം പഞ്ചായത്തിൽ എത്തിക്കുന്നത്.
പുഴയുടെ അടിത്തട്ടിൽ ഇളകി വരാത്ത രീതിയിൽ പ്രത്യേക കോൺക്രീറ്റ് പാനലുകൾ ഉപയോഗിച്ചാണ് പൈപ്പ് ഉറപ്പിക്കുന്നത്.
ഇരിട്ടി പുഴയുടെ അടിത്തട്ടിലൂടെ ഏകദേശം 300 മീറ്റർ നീളത്തിൽ രണ്ട് എച്ച്ഡിപിഇ പൈപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പുഴ മുറിച്ചുകടന്ന് പായം പഞ്ചായത്തിലെ തന്തോടുനിന്നും വെള്ളം വിളമനയിലെ പമ്പിംഗ് ടാങ്കിലെത്തിക്കും. മട്ടിണിയിലെ 12 ലക്ഷം ലിറ്റർ വെള്ളം ഉൾകൊള്ളുന്ന ടാങ്കിനിന്നും വീടുകളിൽ എത്തിക്കും.