ഇ​രി​ട്ടി: 66-ാമ​ത് ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ 20 മെ​ഡ​ലു​ക​ൾ നേ​ടി മി​ന്നും വി​ജ​യ​വു​മാ​യി കാ​ക്ക​യ​ങ്ങാ​ട് പ​ഴ​ശി​രാ​ജാ ക​ള​രി അ​ക്കാ​ഡ​മി. വി​വി​ധ ക​ള​രി​ക​ളി​ല്‍ നി​ന്നാ​യി എ​ഴു​ന്നൂ​റോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ പ​ഴ​ശി​രാ​ജ​യി​ല്‍ നി​ന്ന് 40 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ന്‍ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​ഇ. ശ്രീ​ജ​യ​ന്‍ ഗു​രു​ക്ക​ളാ​ണ് പ​ഴ​ശി​രാ​ജ അ​ക്കാ​ഡ​മി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ. സി. ​ശ്രീ​ഷ് സ​ഹ​പ​രി​ശീ​ല​ക​നു​മാ​ണ്.

ക​ഴി​ഞ്ഞ 16 വ​ര്‍​ഷ​മാ​യി തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് അ​ക്കാ​ഡ​മി​യി​ൽ ക​ള​രി പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 100 ഓ​ളം പേ​രാ​ണ് രാ​വി​ലെ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​ത്.