മഞ്ഞപ്പിത്തം; തളിപ്പറമ്പ് മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്
1465455
Thursday, October 31, 2024 7:47 AM IST
തളിപ്പറമ്പ്: നഗരസാഭാ പരിധിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപകമായതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ഡോ അനീറ്റ കെ ജോസി, ഡോ. ലത, ഡോ. അഷ്റഫ്, അബ്ദുൾ ജമാൽ (ടെക്നിക്കൽ അസിസ്റ്റന്റ്), അഭിലാഷ് (എപ്പിഡമോളജിസ്റ്റ്) എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ ഒമ്പതാം വാർഡായ ഹിദായത്ത് നഗറിൽ ഒരു കുടുംബത്തിലെ രണ്ട് പേർ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. ഒരാഴ്ച മുന്നെയാണ് ഇവർക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായി രുന്നു. ഇവർക്ക് ഫാറ്റി ലിവർ പോലെയുള്ള കരൾ അനുബന്ധ അസുഖങ്ങൾ ഉണ്ടായിരുന്നതാണ് മരണകാരണമായതെന്നാണ് അനുമാനിക്കുന്നത്. മുൻപ് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കോര്‍ട്ട് റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിൽ ആണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്.