ഉന്നത വിദ്യാഭ്യാസ മേഖലയിൽ 4000 കോടി വിനിയോഗിച്ചു: മന്ത്രി
1464857
Tuesday, October 29, 2024 7:16 AM IST
കണ്ണൂർ: കഴിഞ്ഞ നാലു വർഷക്കാലത്തിനിടെ ജീവനക്കാരുടെ ശമ്പളമടക്കം 4000 കോടി രൂപ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പുതുതായി നിർമാണം ആരംഭിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും കിച്ചൺ ബ്ലോക്കിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇതിൽ ഏകദേശം 2000 കോടി രൂപ അടിസ്ഥാന വിപുലീകരണ രംഗത്താണ് വിനിയോഗിച്ച തെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ അർഥപൂർണമായി ഇടപെടാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ പരിവർത്തനങ്ങൾക്കും പുരോഗതിക്കും അവശ്യമായ പദ്ധതികൾ സർക്കാർ വിജയകരമായി സംസ്ഥാനത്ത് നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.