കിസാൻസഭ ആറളം ഫാം ഓഫീസിലേക്ക് മാർച്ച് നടത്തി
1464854
Tuesday, October 29, 2024 7:16 AM IST
ഇരിട്ടി: അഖിലേന്ത്യാ കിസാൻസഭ ആറളം ഫാം ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കിസാൻസഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ആറളം കാർഷിക ഫാം ഭൂമി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പാട്ടത്തിന് നല്കുന്നത് അവസാനിപ്പിക്കുക. നിലവിലെ പാട്ടക്കരാർ റദ്ദ് ചെയ്യുക, ആറളം ഫാം കൃഷി വകുപ്പിന് കൈമാറി കാർഷിക ഫാമിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണായിരുന്നു മാർച്ച്.
ആറളം ഫാം പോസ്റ്റ് ഓഫിനു സമീപത്ത് നിന്ന് പ്രകടനമായാണ് പ്രവർത്തകരെത്തിയത്. ജില്ലാ പ്രസിഡന്റ് പി.കെ. മധുസൂധനൻ അധ്യക്ഷത വഹിച്ചു. പായം ബാബുരാജ്, കെ.ടി. ജോസ്, വി. ഷാജി, കെ.പി. കുഞ്ഞികൃഷ്ണൻ, ഷിജിത്ത് വായന്നൂർ, കെ.സി. അജിത്ത് കുമാർ, ശങ്കർ സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.