സെൻട്രൽ ജയിലിലെ തടവുകാരൻ മരിച്ചു
1465239
Thursday, October 31, 2024 1:12 AM IST
കണ്ണൂർ: കണ്ണൂർ സെൻട്ര ജയിലിലെ ശിക്ഷാ തടവുകാരൻ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. മട്ടന്നൂർ കൊതേരി സ്വദേശി അബ്ബാസ്(71) ആണ് മരിച്ചത്.
കുറച്ച് ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് മരിച്ചത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒരു വർഷം മുന്പാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്.