മാവോയിസ്റ്റ് നേതാവ് മൊയ്തീനെ കോടതിയിൽ ഹാജരാക്കി
1465041
Wednesday, October 30, 2024 5:53 AM IST
ഇരിട്ടി: മാവോയിസ്റ്റ് നേതാവ് മൊയ്തീനെ രണ്ടു ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി. കീഴ്പള്ളി വിയറ്റ്നാമിലെ വീട്ടിൽ എത്തിയ കേസിലായിരുന്ന ഇത്തവണ അന്വേഷണം. കോഴിക്കോട് ക്രൈം ബ്രാഞ്ച് അംഗങ്ങൾക്കായിരുന്നു അന്വേഷണച്ചുമതല.
പിടിയിലായ മൊയ്തീൻ, സോമൻ, മനോജ് എന്നിവരുടെ പേരിൽ നിരവധി യുഎപിഎ കേസുകൾ നിലവിലുണ്ട്. ഓരോ കേസുകളുടെയും അന്വഷണച്ചുമതല പല ഏജൻസികൾക്കാണ്. മൊയ്തീനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയിൽ എത്തിച്ചത്. ഇവിടെ നിന്നും തൃശൂരിലെ അതിസുരക്ഷാ ജയിലേക്ക് മാറ്റി.