പാ​ല്‍​ചു​രം: ബോ​യ്‌​സ് ടൗ​ണ്‍-​പാ​ല്‍​ചു​രം റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ലെ വ​ലി​യ കു​ഴി. ഏ​ക​ദേ​ശം ഒ​ന്ന​ര മീ​റ്റ​റോ​ളം ആ​ഴ​ത്തി​ലു​ള​ള കു​ഴി​യാ​ണ് റോ​ഡ​രി​കി​ല്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ല്‍ വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​ത് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ഭീ​ഷ​ണി​യാ​ണ്.

ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്ക​ത്ത​തു കാ​ര​ണം മ​ഴ​വെ​ള​ളം കു​ത്തി​യൊ​ലി​ച്ചാ​ണ് റോ​ഡ​രി​കി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ട​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ചു​ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഹെ​യ​ര്‍​പി​ന്‍ വ​ള​വി​നു സ​മീ​പ​മാ​ണ് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നെ​ടു​മ്പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി റോ​ഡ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾളാ​ണ് ചു​രം​പാത​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും ഒ​രുവാ​ഹ​നം ശ്ര​ദ്ധി​ക്കാ​തെ സൈ​ഡ് കൊ​ടു​ത്താ​ൽ ഈ ​കു​ഴി​യി​ൽ വീ​ഴും എ​ന്ന് ഉ​റ​പ്പാ​ണ്. കു​ഴി രൂ​പ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.