ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള​ള ഗ​വ. ഹൈ​സ്‌​കൂ​ളു​ക​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലും നി​ർ​മി​ച്ച പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് മോ​ഡു​ലാ​ർ ടോ​യ്‌​ലെ​റ്റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം ല​ഭി​ച്ച​തും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മാ​യ പ്രോ​ജ​ക്ടു​ക​ൾ​ക്ക് സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം സ​ർ​ക്കാ​ർ അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി​ക​ളാ​യി ചു​മ​ത​ല​പ്പെ​ടുത്തി​യ പി​എം​സി​ക​ളി​ൽ നി​ന്ന് ടെ​ൻഡ​ർ ക്ഷ​ണി​ക്കു​ക​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ഞ്ഞ സെ​ന്‍റേ​ജ് ചാ​ർ​ജ് രേ​ഖ​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​യാ​യ സി​ൽ​ക്കി​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പി​എം​സി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ടു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ടോ​യ്‌ല​റ്റു​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് മു​ത​ലാ​യ​വ ത​യാ​റാ​ക്കു​ന്ന​ത് സി​ൽ​ക്കി​ന്‍റെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​മാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ൽ​ക്കാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് ക​രാ​റു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, സി​ൽ​ക്ക്, ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ത്രി​ക​ക്ഷി ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്നു. പ്ര​സ്തു​ത ക​രാ​ർ ഉ​ട​മ്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​വൃ​ത്തി മൂ​ല്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ന്‍റേ​ജ് ചാ​ർ​ജ് സി​ൽ​ക്കി​നും ബി​ൽ തു​ക ക​രാ​റു​കാ​ര​നും സി​ൽ​ക്കി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം കൈ​മാ​റു​ന്ന​ത്. ക​രാ​റു​കാ​ര​നെ നി​ശ്ച​യി​ക്കു​ന്ന​തും എ​സ്റ്റി​മേ​റ്റ് മു​ത​ൽ ബി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത് വ​രെ​യു​ള​ള എ​ല്ലാ കാ​ര്യ​ങ്ങ​ളു​ടെ പൂ​ർ​ണ ചു​മ​ത​ല​യും സി​ൽ​ക്കി​നാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ടോ​യ്‌ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും പൂ​ർ​ത്തീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.