മഞ്ഞപ്പിത്തബാധ: ജ്യേഷ്ഠനു പിന്നാലെ അനുജനും മരിച്ചു
1465240
Thursday, October 31, 2024 1:12 AM IST
തളിപ്പറമ്പ്: മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച സാഹിറിന്റെ സഹോദരനും മരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.അൻവറാണ് (36) മരിച്ചത്. സ്റ്റോൺ ക്രഷർ ഉടമയാണ്. ജ്യേഷ്ഠൻ സാഹിർ (40) ചൊവ്വാഴ്ചയായിരുന്നു മരിച്ചത്. . കബറടക്കം വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തി.
തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി. മഹമ്മൂദ്ഹാജിയുടെയും ആമിനയുടെയും മകനാണ്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് സഹോദരങ്ങൾ കുടുംബസമേതം കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മഞ്ഞപ്പിത്തം ബാധിച്ചത്.ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ മലബാര്‍ വില്ലയില്‍ ഐ.ടി.ടി അഷറഫിന്റെ മകള്‍ കെ.ടി. ഖദീജയാണ് ഭാര്യ. മക്കള്‍: നൂഹ ഫാത്തിമ (പ്ലസ് വണ്‍ വിദ്യാര്‍ഥി, സര്‍സയ്യിദ് എച്ച്എസ്എസ്, കരിമ്പം), ഷീസ്, ഹംദ്. മറ്റുസഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന. മുബീന.