ആറളം മരംമുറി: കോൺഗ്രസ് മാർച്ച് നടത്തി
1459968
Wednesday, October 9, 2024 7:40 AM IST
ഇരിട്ടി: ആറളം ഫാം മരം മുറി വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കീഴ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടന്തോട് ഓഫിസിലേക്ക് മാർച്ച് നടത്തി. കെപിസിസി അംഗം കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.
മരം മുറിയുൾപ്പെടെ ആറളംഫാമിൽ 2016 ന് ശേഷം നടന്ന എല്ലാ അഴിമതിയെക്കുറിച്ചും അന്വഷിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫൈസൽ ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റുമെന്നും ഫൈസൽ പറഞ്ഞു. കീഴ്പള്ളി മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിനാട്ട് അധ്യക്ഷത വഹിച്ചു. കെ. വേലായുധൻ, വി.ടി. തോമസ്, സജു യോമസ്, പി.എ. നസീർ, വത്സ ജോസ്, വി .ശോഭ, ഷിജി നടുപറമ്പിൽ പ്രസംഗിച്ചു.