ലിഫ്റ്റിനടിയിൽ കുടുങ്ങി മധ്യവയസ്കന് ഗുരുതരം
1458123
Tuesday, October 1, 2024 8:09 AM IST
കണ്ണൂർ: ലിഫ്റ്റിനടിയിൽ അകപ്പെട്ട് മധ്യവയസ്കനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി രാജശേഖരനാണ് (51) പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ കെട്ടിടത്തിലായിരുന്നു അപകടം.
ബേക്കറിയുടെ മുകൾനിലയിലേക്ക് സാധനങ്ങൾ കയറ്റാൻ ഉപയോഗിക്കുന്ന ലിഫ്റ്റിനടിയിൽ രാജശേഖരൻ കുടുങ്ങുകയായിരുന്നു. ലിഫ്റ്റ് ഉണ്ടെന്നറിയാത കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ട് മേഖലയിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകാനായി ഇരുന്നതായിരുന്നു രാജശേഖരന്.
ഇതിനിടെ മുകൾ നിലയിൽനിന്ന് താഴേക്കുവന്ന ലിഫ്റ്റിനടിയിൽപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷ സേനാംഗങ്ങളെത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.
വാരിയെല്ലുകൾക്ക് ഗുരുതരമായി പരിക്കേറ്റ രാജശേഖരനെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.