എ​സ്എ​ഫ്ഐ രാ​പ്പ​ക​ൽ ഉ​പ​രോ​ധം: പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി
Sunday, September 29, 2024 1:43 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര ആ​സ്ഥാ​ന​ത്ത് എ​സ്എ​ഫ്ഐ ന​ട​ത്തി​യ രാ​പ്പ​ക​ൽ ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.​വൈ​സ്‌ ചാ​ൻ​സ​ല​റു​ടെ വി​ദ്യാ​ർ​ഥി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​പ്പ​ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​രം ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​രു​റ​പ്പും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വൈ​സ് ചാ​ൻ​സ​ല​റു​ടെ മു​റി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​വാ​ടം ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു.


എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ വൈ​ഷ്ണ​വ് മ​ഹേ​ന്ദ്ര​ൻ, ബി​ബി​ൻ രാ​ജ് പാ​യം, ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ് സ​ഞ്ജീ​വ്, പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ഖി​ല, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര‌​ണ​വ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ശ​ര​ത് ര​വീ​ന്ദ്ര​ൻ,യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ആ​ര്യ തു​ട​ങ്ങി​യ​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍റെ ബ​ജ​റ്റി​നോ​ടും സ്ഥി​ര അ​ധ്യാ​പ​ക നി​യ​മ​ന​മെ​ന്ന ആ​വ​ശ്യ​ത്തോ​ടും നി​ഷേ​ധാ​ത്മ​ക​നി​ല​പാ​ട്‌ സ്വീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്‌.
വൈ​സ് ചാ​ൻ​സ​ല​ർ ഇ​ന്ന​ലെ​യും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല.