ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നടത്തി
Friday, September 27, 2024 8:15 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​നി​താ ശി​ശു​ക്ഷേ​മ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

അ​വ​ർ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൻ (ഒ​ആ​ർ​സി) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു ക്ലാ​സ് ന​ട​ത്തി​യ​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റം എ​ന്ന വി​ഷ​യ​ത്തി​ലാ​ണു ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. സൈ​ക്കോ​ള​ജി​സ്റ്റും ക​ണ്ണൂ​ർ ഡി​ജി​റ്റ​ൽ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലെ ട്രെ​യി​ന​റു​മാ​യ സു​ധീ​ഷ്ണ​യാ​ണു ക്ലാ​സ് ന​യി​ച്ച​ത്. കൂ​ടെ​യു​ണ്ട് ഞ​ങ്ങ​ൾ എ​ന്ന ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ൽ അ​റു​പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സ്കൂ​ളി​ലെ ഒ​ആ​ർ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ദീ​പ മാ​ത്യു പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.