വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം : 12 സ്‌​കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ത​യാ​റായി
Friday, September 27, 2024 8:15 AM IST
ക​ണ്ണൂ​ർ: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​ത്തി​നു കീ​ഴി​ൽ ജി​ല്ല​യി​ൽ 12 ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റു​ക​ളി​ലും (ബി​ആ​ർ​സി) സ്‌​കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ (എ​സ്ഡി​എ​സ്) ഒ​ക്‌​ടോ​ബ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രംഭി​ക്കാ​ൻ ത​യാ​റാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ഫ​ഷ​ണ​ൽ വൈ​ദ​ഗ്ധ്യം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി ന​ല്കി വി​വി​ധ ജോ​ലി​ക​ൾ​ക്ക് അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​സെ​ന്‍റ​റു​ക​ളു​ടെ ല​ക്ഷ്യം.

ഇ​തി​ന്‍റെ പൈ​ല​റ്റ് പ്രോ​ജ​ക്ട് ക​ല്യാ​ശേ​രി ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ൻ​റ​റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ക​യും 50 വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ര​ണ്ടു കോ​ഴ്‌​സു​ക​ൾ (എ​ക്‌​സിം എ​ക്‌​സി​ക്യൂ​ട്ടി​വ്, ബേ​ക്കിം​ഗ് ടെ​ക്‌​നീ​ഷ്യ​ൻ) നി​ല​വി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു ക​യാ​ണ്. 15 മു​ത​ൽ 23 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് ഈ ​കോ​ഴ്‌​സി​ന് ചേ​രു​വാ​ൻ സാ​ധി​ക്കു​ക.

ഒ​രു എ​സ്ഡി​എ​സി​ൽ ര​ണ്ട് കോ​ഴ്‌​സു​ക​ളാ​യി​രി​ക്കും ന​ട​ത്തു​ക. ഒ​രു ബാ​ച്ചി​ൽ 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം ന​ല്കു​ക. ഒ​രു വ​ർ​ഷ​മാ​യി​രി​ക്കും കോ​ഴ്‌​സി​ന്‍റെ കാ​ലാ​വ​ധി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്‌​കൂ​ളി​ലെ ക്ലാ​സു​ക​ളെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ക.


ജി​ല്ലാ​ത​ല സ്‌​കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ക​മ്മി​റ്റി​യു​ടെ ര​ക്ഷാ​ധി​കാ​രി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യാ​ണ്. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ കെ.​കെ. ര​ത്‌​ന​കു​മാ​രി​യും വൈ​സ് ചെ​യ​ർ​മാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ ​വി​ജ​യ​നു​മാ​ണ്. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​സി. വി​നോ​ദാ​ണ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ.ജി​ല്ലാ​ത​ല സ്‌​കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ​യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​സി. ക​ല​ക്ട​ർ ഗ്ര​ന്ഥേ സാ​യി കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.