വ​നി​ത​ക​ൾ​ക്കു​ള്ള സ്കൂ​ട്ട​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, September 29, 2024 1:43 AM IST
ക​ണ്ണൂ​ർ: എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ക​യ്റോ​സ്, എ​.പി.​ജെ. അ​ബ്ദു​ൾ ക​ലാം ലൈ​ബ്ര​റി, സു​സ്ഥി​ര, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ എം​പ​വ​ർ​മെ​ന്‍റ് കോ​ട്ടൂ​ർ ഏ​ജ​ൻ​സി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോടെ വ​നി​ത​ക​ൾ​ക്കു ന​ൽ​കു​ന്ന സ്കൂ​ട്ട​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. അ​ന്പ​ത് ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു കൂ​ടി 379 സ്കൂ​ട്ട​റു​ക​ളാ​ണ് വ​നി​ത​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

പ​ള്ളി​ക്കു​ളം കേ​ന​ന്നൂ​ർ ഹോ​ണ്ട ഷോ​റൂ​മി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​യ്റോ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ത്യു ചെ​ന്പ​ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രു​തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ബൈ​ജു, ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ, ക​ണ്ണൂ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എം.​ ബാ​ല​ൻ, കാ​ന​ന്നൂ​ർ ഹോ​ണ്ട എം​ഡി വി​ക്രം വ​ത്സ​രാ​ജ്, എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ കാ​ട്ടാ​ന്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.