ക​രി​ന്ത​ളം 440 കെ​വി ലൈ​ൻ: ക​ണി​ച്ചാ​റി​ൽ ആ​ക്‌ഷൻ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
Friday, September 27, 2024 8:15 AM IST
ക​ണി​ച്ചാ​ർ: ക​രി​ന്ത​ളം 440 കെവി ലൈ​ൻ ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ൽ പ​ല മേ​ഖ​ല​ക​ളി​ലും അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ന്ന​ത് യോ​ഗം ച​ർ​ച്ച ചെ​യ്തു. ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ൽ പ​ല താ​മ​സ​ക്കാ​രും ഇ​ന്ന് ഇ​തി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​ര​ല്ലെ​ന്നും ഇ​ത് ജ​ന​കീ​യ പ്ര​ശ്ന​മാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ഉ​യ​ർ​ന്നു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ്, കെ​എ​സ്ഇ​ബി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​മ​ർ​നാ​ഥ്, അ​സി.​എ​ൻ​ജി​നിയ​ർ അ​ബ്ദു​ൽ ക​യാ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.