വോ​ളി​ബോ​ളി​ൽ നേ​ട്ടം കൊ​യ്ത് സ​ഹോ​ദ​രി​മാ​ർ
Saturday, September 28, 2024 7:45 AM IST
പേ​രാ​വൂ​ർ: വോ​ളി​ബോ​ളി​ൽ നേ​ട്ടം കൊ​യ്ത് സ​ഹോ​ദ​രി​മാ​രാ​യ ആ​ൻ മ​രി​യ​യും ഏ​യ്‌​ഞ്ച​ൽ ട്രീ​സ​യും. കാ​സ​ർ​ഗോ​ഡ് എം​പി ഇ​ന്‍റ​ർനാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന സി​ബി​എ​സ്ഇ സം​സ്ഥാ​ന വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി ഇംഗ്ലീഷ് മീ​ഡി​യം സ്കൂ​ൾ ടീം ​അം​ഗ​മാ​യ ആ​യ ആ​ൻ മ​രി​യ ഹ​രി​യാ​ന​യി​ൽ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ ദേ​ശി​യ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

ഏ​യ്‌​ഞ്ച​ൽ ട്രീ​സ ക​ണ്ണൂ​രി​ൽ ന​ട​ന്ന സ്കൂ​ൾ ഗ​യിം​സ് ജൂ​ണി​യ​ർ ഗേ​ൾ​സ് ജി​ല്ല വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ടീം ​അം​ഗ​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ​സം​സ്ഥാ​ന വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ട്ടു​മു​ണ്ട‌്.


ഇ​രി​ട്ടി ഉ​പ​ജി​ല്ല​യി​ൽ നി​ന്ന് സം​സ്ഥാ​ന വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ കി​രീ​ടം നേ​ടി​യ അ​ണ്ട​ർ 17 ഗേ​ൾ​സ് ടീ​മി​ൽ നി​ന്ന് സെ​ല​ക്ഷ​ൻ ല​ഭി​ച്ച ഏ​ക താ​ര​മാ​ണ് ഏ​യ്‌​ഞ്ച​ൽ ട്രീ​സ.

പേ​രാ​വൂ​ർ മ​ട​പ്പു​ര​ച്ചാ​ൽ ഉ​റു​മ്പ​യ്ക്ക​ൽ ജി​പ്സ​ൺ ജേ​ക്ക​ബ്-ബി​ൻ​സി ​ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും. ആ​ൻ മ​രി​യ എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി ഇംഗ്ലീഷ് മീ​ഡി​യം സ്കൂ​ൾ ഒ​ന്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ഏ​യ്‌​ഞ്ച​ൽ ട്രീ​സ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.

ഇ​ന്ത്യ​ൻ ജ​ഴ്സി അ​ണി​യു​ക എ​ന്ന​താ​ണ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ല​ക്ഷ്യം. പേ​രാ​വൂ​ർ ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.