ചു​രം പാ​ത​യി​ൽ‌ മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്നു; റോ​ഡി​ന്‍റെ പു​ന​ർനി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ
Sunday, September 29, 2024 1:43 AM IST
നെ​ടും​പൊ​യി​ൽ: നെ​ടും​പൊ​യി​ൽ-മാ​ന​ന്ത​വാ​ടി ചു​രംപാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ഇ​തോ​ടെ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. ചു​രംപാ​ത​യി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ 30നാ​ണ് മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത് ഇ​തേ തു​ട​ർ​ന്ന് 100 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്യു​ക​യും അ​ടി​ഭാ​ഗ​ത്താ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞദി​വ​സം വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.

മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ന്നി​ട​ത്ത് ക​ട​പു​ഴ​കി വീ​ണു. ഇ​ടി​ച്ചി​ലു​ണ്ടാ​യി​ട​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ഇ​ട​യ്ക്കി​ടെ ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത് പ്ര​വൃ​ത്തി​യെ ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നു സ​മീ​പ​ത്താ​യി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ൽ വി​ള്ള​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നു പോ​ലും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.


നെ​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രംപാ​ത​യി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ട്ടി​യൂ​ർ-​പാ​ൽ​ച്ചു​രം വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന​ത്. വാ​ഹ​ന​പ്പെ​രു​പ്പ​വും റോ​ഡ് ത​ക​ർ​ന്ന​തും ഏ​ല​പീ​ടി​ക, പേ​രി​യ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​രും കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​യാ​ണ് ടൗ​ണി​ലും മ​റ്റും എ​ത്തു​ന്ന​ത്.

റോ​ഡി​ൽ വെ​ള്ളം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ പേ​രി​യ ഭാ​ഗ​ത്ത് നി​ന്ന് പേ​രാ​വൂ​ർ നെ​ടും​പൊ​യി​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് വ​രെ വ​രി​ക​യും അ​വി​ടു​ന്ന് കാ​ൽ​ന​ട​യാ​യി മ​റു​ഭാ​ഗ​ത്ത് എ​ത്തി പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ളി​ൽ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു ചെ​യ്യാ​റ്. എ​ന്നാ​ൽ, റോ​ഡ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.