ക​ശു​മാ​വ് കൃ​ഷി​യും സം​രം​ഭ​ക​ത്വ വി​ക​സ​ന സാ​ധ്യ​ത​ക​ളും; ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 7:45 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ശു​മാ​വ് കൃ​ഷി​യു​ടെ​യും ക​ശു​മാ​വി​ലെ സം​രം​ഭ​ക​ത്വ വി​ക​സ​ന സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​ന്നി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ഏ​ക​ദി​ന ക​ശു​മാ​വ് വി​ക​സ​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കൊ​ച്ചി​യി​ലെ കാ​ർ​ഷി​ക ഉ​ത്പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​ഥോ​റി​റ്റി, ക​ശു​മാ​വ്-കൊ​ക്കോ വി​ക​സ​സ​ന ഡ​യ​റ​ക്ട​റേ​റ്റ്, ക​ണ്ണൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശി​ല്പ​ശാ​ല.

ക​ശു​മാ​വ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി വി​ക​സ​ന സാ​ധ്യ​ത​ക​ളും വി​ശ​ദാം​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും കാ​ർ​ഷി​ക ഉ​ൽ​പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​ഥോ​റി​റ്റി കൊ​ച്ചി മേ​ഖ​ലാ മേ​ധാ​വി ധ​ർ​മ റാ​വു വി​ശ​ദീ​ക​രി​ച്ചു. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ എം​ഡി ഡോ. ​ജയിം​സ് ജേ​ക്ക​ബ്, കു​രു​മു​ള​ക് ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​എ​ച്ച്.​സി. വി​ക്രം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.


തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന് കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​പി. ജ​യ​രാ​ജ് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ ക​ശു​മാ​വ് ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​ജ​ല​ജ എ​സ്. മേ​നോ​ൻ, ക​ശു​മാ​വ് കൊ​ക്കോ വി​ക​സ​ന ഡ​യ​റ​ക്ട​റേ​റ്റ് കൊ​ച്ചി​യി​ലെ സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് വി.​എം. നി​ഖി​ൽ, അ​പെ​ഡ​യി​ലെ ആ​ൽ​ഫി​ൻ സ​ന്തോ​ഷ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ സ​തീ​ശ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.