മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം: ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, September 29, 2024 1:43 AM IST
കു​ടി​യാ​ന്മ​ല ഹോ​ളി​ക്രോ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ

കു​ടി​യാ​ന്മ​ല: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചി​ത്വ മി​ഷ​ൻ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ കു​ടി​യാ​ന്മ​ല ഹോ​ളി​ക്രോ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​ൺ കു​റി​ച്ചേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ളി​ക്രോ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സി​ലി​ൻ, ജി​മ്മി ആ​യി​ത്ത​മ​റ്റം, കെ.​കെ. ബി​ന്ദു, സാ​ജു ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത​കേ​ര​ള മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ പി.​പി. സു​കു​മാ​ര​ൻ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ക്ല​ബ് ഹോ​ളി​ക്രോ​സ് സ്കൂ​ളി​ലേ​ക്ക് ഡ​സ്റ്റ് ബി​ന്നു​ക​ൾ ന​ൽ​കി.


ച​ട​ങ്ങി​ൽ സ്കൂ​ളും പ​രി​സ​ര​വും ഏ​റ്റ​വും ഭം​ഗി​യാ​യി ശു​ചി​ത്വ​ത്തോ​ടെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സി​ലി​നെ ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​രി​ശും​മൂ​ട്ടി​ൽ, സി​ജോ ക​ണ്ണേ​ഴ​ത്ത്, വി​നു ഇ​ളം​കു​ന്ന​ത്തു​പു​ഴ, ജോ​സ​ഫ് നെ​ടും​പു​റ​ത്ത്, ജാ​ൻ​സ​മ്മ ജോ​യ്, മോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.